Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Left Parties

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി; ഇ​ട​ത് പാ​ര്‍​ട്ടി​ക​ൾ ഇ​ന്ന് മു​ത​ല്‍ പ്ര​തി​ഷേ​ധം തു​ട​ങ്ങും

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി​ക്കാ​യി പ്ര​തി​ഷേ​ധം ശ​ക്തം. കോ​ണ്‍​ഗ്ര​സി​ന് പി​ന്നാ​ലെ ഇ​ട​ത് പാ​ര്‍​ട്ടി​ക​ളും ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി​ക്കാ​യി ഇ​ന്ന് മു​ത​ല്‍ പ്ര​തി​ഷേ​ധം തു​ട​ങ്ങും.

സി​ജെ​പി ന​ല്‍​കി​യ 48 മ​ണി​ക്കൂ​ര്‍ അ​ന്ത്യ ശാ​സ​നം ഇ​ന്ന് അ​വ​സാ​നി​ക്കും. ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ കൂ​ടു​ത​ല്‍ ഹ​ര്‍​ജി​ക​ള്‍ സു​പ്രീം കോ​ട​തി​യി​ലെ​ത്താ​നി​ട​യു​ണ്ട്.

National

എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ തെ​റ്റാ​ണ്; ബി​ഹാ​റി​ൽ മ​ഹാ​സ​ഖ്യം അ​ധി​കാ​ര​ത്തി​ലെ​ത്തും: അ​വ​ധേ​ശ് പ്ര​സാ​ദ്

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹാ​സ​ഖ്യം വ​ൻ​വി​ജ​യം നേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി എം​പി അ​വ​ധേ​ശ് പ്ര​സാ​ദ്. തേ​ജ​സ്വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ തെ​റ്റാ​ണ്. നേ​ര​ത്തേ​യും ബി​ഹാ​റി​ന്‍റെ കാ​ര്യ​ത്തി​ൽ അ​ത് സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ജ​ന​ങ്ങ​ൾ എ​ൻ​ഡി​എ​യ്ക്ക് എ​തി​രാ​ണ്. സ​ർ​ക്കാ​ർ മാ​റ​ണ​മെ​ന്നാ​ണ് അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.'- അ​വ​ദേ​ശ് പ്ര​സാ​ദ് പ​റ​ഞ്ഞു.

മ​ഹാ​സ​ഖ്യ​ത്തി​ന് കു​റ​ഞ്ഞ​ത് 175 സീ​റ്റു​ക​ൾ ല​ഭി​ക്കു​മെ​ന്നും അ​വ​ധേ​ഷ് അ​വ​കാ​ശ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച പു​റ​ത്തു​വ​ന്ന എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളെ​ല്ലാം എ​ൻ​ഡി​എ​യു​ടെ വി​ജ​യ​മാ​ണ് പ്ര​വ​ചി​ച്ചി​രു​ന്ന​ത്. 66.91% പേ​രാ​ണ് ബി​ഹാ​റി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​റി​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളിം​ഗ്; വി​ജ​യ​പ്ര​തീ​ക്ഷ​യി​ൽ മു​ന്ന​ണി​ക​ൾ

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 66.91% പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ആ​ദ്യ ഘ​ട്ട​ത്തി​ൽ 65.06 ശ​ത​മാ​നം പേ​രും ര​ണ്ടാം ഘ​ട്ട​ത്തി​ൽ 68.76 ശ​ത​മാ​നം പേ​രു​മാ​ണ് വോ​ട്ട് ചെ​യ്ത​ത്. ബി​ഹാ​റി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളിം​ഗ് ശ​ത​മാ​നം ആ​ണി​ത്.

ചൊ​വ്വാ​ഴ്ച ന​ട​ന്ന ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ത്തി​ഹാ​ർ ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 78.82 % പേ​രാ​ണ് അ​വി​ടെ വോ​ട്ട് ചെ​യ്ത​ത്. 78.13 % പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ കി​ഷ​ൻ​ഗ​ഞ്ച് ജി​ല്ല​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 57.85 ശ​ത​മാ​നം ആ​ളു​ക​ൾ മാ​ത്രം വോ​ട്ട് ചെ​യ്ത ന​വാ​ഡ​യി​ല്ലാ​ണ് ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ക. ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം പു​റ​ത്തു​വ​ന്ന എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളെ​ല്ലാം എ​ൻ​ഡി​എ​യു​ടെ വി​ജ​യ​മാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്.

 

National

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ര​ണ്ടാം ഘ​ട്ട​ത്തി​ലെ പോ​ളിം​ഗ് 60% ക​ട​ന്നു

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ലെ വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു. ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്ന് വ​രെ 60.40 പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

കി​ഷ​ൻ​ഗ​ഞ്ച് ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 66.10 പേ​രാ​ണ് അ​വി​ടെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ന​വാ​ഡി​യി​ലാ​ണ് ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗ് (53.17%). വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക.

20 ജി​ല്ല​ക​ളി​ലെ 122 മ​ണ്ഡ​ല​ങ്ങ​ളി​ലേ​യ്ക്കാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു ആ​ദ്യ ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. 65.08 ശ​ത​മാ​നം പേ​രാ​ണ് വ്യാ​ഴാ​ഴ്ച വോ​ട്ട് ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ.

 

National

ബി​ഹാ​റി​ൽ മ​ഹാ​സ​ഖ്യ​ത്തി​ന് അ​നുകൂ​ല​മാ​യ ത​രം​ഗം; എ​ൻ​ഡി​എ ത​ക​ർ​ന്ന​ടി​യും: മു​കേ​ഷ് സ​ഹാ​നി

പാ​റ്റ്ന: ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹാ​സ​ഖ്യം വ​ൻ ഭൂ​രി​പ​ക്ഷം നേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് വി​കാ​ശീ​ൽ ഇ​ൻ​സാ​ൻ പാ​ർ​ട്ടി അ​ധ്യ​ക്ഷ​നും മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യു​മാ​യ മു​കേ​ഷ് സ​ഹാ​നി. ച​രി​ത്ര ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​യി​രി​ക്കും തേ​ജ​സ്വി യാ​ദ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യെ​ന്നും മു​കേ​ഷ് പ​റ​ഞ്ഞു.

"ബി​ഹാ​റി​ൽ മ​ഹാ​സ​ഖ്യ​ത്തി​ന് അ​നു​കൂല​മാ​യ ത​രം​ഗ​മാ​ണ്. ജ​ന​ങ്ങ​ൾ മാ​റ്റ​ത്തി​നാ​യി വോ​ട്ട് ചെ​യ്യു​ക​യാ​ണ്. ഒ​ന്നാം ഘ​ട്ട​ത്തി​ൽ ത​ന്നെ മ​ഹാ​സ​ഖ്യം 80 ല​ധി​കം സീ​റ്റു​ക​ൾ ഉ​റ​പ്പാ​ക്കി ക​ഴി​ഞ്ഞു. എ​ൻ​ഡി​എ ത​ക​ർ​ന്ന​ടി​യും.'-​മു​കേ​ഷ് അ​വ​കാ​ശ​പ്പെ​ട്ടു.

"എ​ൻ​ഡി​എ വി​ജ​യി​ക്കു​മെ​ന്നാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്. അ​വ​ർ കു​റ​ച്ച് ദി​വ​സം കൂ​ടി സ്വ​പ്നം കാ​ണ​ട്ടെ. 14ന് ​ഫ​ലം വ​രു​ന്പോ​ൾ മ​ഹാ​സ​ഖ്യം ആ​യി​രി​ക്കും വി​ജ​യി​ക്കു​ക. അ​താ​ണ് ന​ട​ക്കാ​ൻ പോ​കു​ന്ന​ത്.'- മു​കേ​ഷ് പ​റ​ഞ്ഞു.

ബി​ഹാ​ർ നി​യ​മ​സ​ഭ​യി​ലേ​യ്ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ ഘ​ട്ടം വ്യാ​ഴാ​ഴ്ച​യാ​ണ് ന​ട​ന്ന​ത്. 65.08 % പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ആ​ദ്യ ഘ​ട്ട​ത്തി​ൽ 65.08 % പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ൽ 65.08 % പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. ബി​ഹാ​റി​ലെ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ്ണ​ർ ആ​ണ് ഔ​ദ്യോ​ഗി​ക പോ​ളിം​ഗ് ശ​ത​മാ​നം പു​റു​ത്തു​വി​ട്ട​ത്. 64.66 ആ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ലെ പോ​ളിം​ഗ് ശ​ത​മാ​ന​മെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വ​ന്ന അ​നൗ​ദ്യോ​ഗി​ക വി​വ​രം.

വ്യാ​ഴാ​ഴ്ച​യാ​ണ് ആ​ദ്യ ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. 121 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് അ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. 1,314 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്.

ചൊ​വ്വാ​ഴ്ച ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ. പോ​ളിം​ഗ് ശ​ത​മാ​നം ഉ​യ​ർ​ന്ന​ത് ത​ങ്ങ​ൾ​ക്ക് ഗു​ണ​ക​ര​മാ​യി​രി​ക്കും എ​ന്നാ​ണ് എ​ൻ​ഡി​എ​യും മ​ഹാ​സ​ഖ്യ​വും അ​വ​കാ​ശ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Latest News

Corehub Up